✿═══════════════✿
ചിറകൊടിഞ്ഞ കിനാക്കൾ
പാർട്ട് :ഒന്ന്
✿═══════════════✿
എന്റെ മനസ്സിൽ സ്നേഹങ്ങൾക്ക് ഒരർത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളു. " ആത്മാർത്ഥത" പക്ഷെ! എനിക്ക് തിരികെ ലഭിച്ചതോ...
" ഇനിയും നിനക്ക് പഠിക്കാൻ പോകണം അല്ലെ, നീ ഒന്ന് പഠിക്കാൻ പോയതിന്റെയാണ് ഞങ്ങളീ അനുഭവിക്കുന്നത്. ഇനിയും നിന്നെ എന്ത് ദൈര്യത്തിലാടി ഈ വീടിന്റെ പുറത്ത് ഇറക്കേണ്ടത്...
ഉച്ചത്തിലുള്ള ഉമ്മയുടെ ചോദ്യം എന്റെ ഉള്ളു തകർത്തു എന്ന് തന്നെ പറയാം. പക്ഷെ അവരെ കുറ്റം പറയാനൊക്കില്ല. ശരിയാണ്. അവർക്ക് ഏറെ പ്രതീക്ഷയായിരുന്നു എന്നിൽ. ഞാനതെല്ലാം നശിപ്പിച്ചു. എന്നെ ആത്മാർത്ഥമായി സ്നേഹിച്ച അവരെ ഞാൻ വഞ്ചിച്ചു.
ആരോടും കൂട്ടില്ലാതെ പഠനം മാത്രം ലക്ഷ്യം വെച്ച് നടന്നിരുന്ന എന്നെ സ്നേഹവും അടുപ്പവും കാണിച്ച് ജെയിംസ് വിളിച്ചപ്പോ ആദ്യം നല്ല കൂട്ടുകാരായിരുന്നു പിന്നെ എപ്പോഴോ കൈവിട്ട് പോയ നിമിഷങ്ങൾ അവനെന്റെ എല്ലാമായി... അപ്പൊ എനിക്ക് തോന്നി എന്റെ വീട്ടുകാരെക്കാൾ എന്നെ മനസിലാക്കുന്നതും സ്നേഹിക്കുന്നതും അവനാണെന്ന്. അത്കൊണ്ട് തന്നെ കല്യാണം ഉറപ്പിച്ച നിമിഷം മുതൽ എന്റെ ഉള്ളിൽ വീട്ടിൽ നിന്ന് അവന്റെ അടുത്തേക്ക് പോകുന്ന ചിന്തകളായിരുന്നു.
അങ്ങനെ ജെയിംസ് പറഞ്ഞത് പ്രകാരം ഞാൻ വീട്ടിൽ നിന്നുമിറങ്ങി ഞങ്ങൾ യാത്ര പുറപ്പെട്ടു. സ്വപ്നങ്ങളുടെ യാത്ര സ്നേഹങ്ങളുടെ യാത്ര. എന്തൊക്കെയോ കീഴടക്കിയ പ്രതീതിയായിരുന്നു എനിക്ക്.
പല സ്ഥലങ്ങളിലും ഞങ്ങൾ മാറി മാറി സഞ്ചരിച്ചു പുതിയ മുഖങ്ങൾ പുതിയ സ്ഥലങ്ങൾ. ദിവസങ്ങളും മാസങ്ങളും പെട്ടന്ന് കടന്നു പോയി കയ്യിലുള്ള പണവും സ്വർണവും എല്ലാം തീർന്നു. പതിയെ പതിയെ ജെയിംസ് മാറി തുടങ്ങി. സ്നേഹം മാത്രം ഉണ്ടായിരുന്ന അവന്റെ വാക്കുകളും നോക്കുകയും പല ഭാവങ്ങൾക്ക് വഴി മാറി. ചില സമയം ഞാൻ വല്ലാതെ ഭയപ്പെട്ടു പോയി.
അവന്റെ സാമിപ്യം തന്നെ...
എങ്കിലും മറ്റൊരു നേരം അവൻ നൽകുന്ന സ്നേഹം അതെന്നെ അവന്റെ കൂടെ തന്നെ പിടിച്ച് നിർത്തി ബാക്കി എല്ലാം ഞാൻ മറന്നു.
എന്നിരുന്നാലും അവന്റെ മുഖത്ത് നിന്ന് ആ പഴയ ചിരി മാഞ്ഞിരിക്കുന്നു. ഇപ്പൊ ഗൗരവമുള്ള മുഖം മാത്രം. ആ അവന്റെ സുഗന്ധമുള്ള മണം മാഞ്ഞിരിക്കുന്നു ഇപ്പൊ കള്ളിന്റെ മുഷിഞ്ഞ മണം മാത്രം... നേരെ നിൽക്കാനും നടക്കാനും അവൻ വീട്ടിലേക്ക് വരുമ്പോൾ മറന്ന പോലെ നടത്തം മുഴുവൻ ആടി ഉലഞ്ഞിരിക്കുന്നു.
ഇപ്പൊ പതിയെ ഞാനെന്റെ ഉപ്പനെയും ഉമ്മയെയും ആലോചിക്കാറുണ്ട്... സ്നേഹത്തിന്റെ ഭാഷ ഞാൻ അറിയാതെ പോയി ആത്മാർത്ഥതയെ ഞാൻ തെറ്റിദ്ധരിച്ചു. ശരിക്ക് എന്റെ ഇഷ്ടങ്ങൾക്ക് കൂടെ നിന്നത് അവരായിരുന്നില്ലെ... എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ഭക്ഷണം പഠനം കോളേജ് എല്ലാം അവരെനിക്ക് തന്നു. പണം ഫോൺ കാർ എല്ലാം... എന്നിട്ടും വെറും കാപട്യ വാക്കുകൾക്ക് പുറമെ പോയ എനിക്ക് ഇത് തന്നെ വേണം... എന്റെ സ്നേഹത്തിൽ ഞാൻ അവരോട് കളങ്കം കാണിച്ചു പടച്ചോൻ എന്നെ കൈവിട്ടോ.... വിട്ട് കാണും മാതാപിതാക്കളെ വേദനിപ്പിച്ചാൽ പടച്ചോൻ കൈവിടും കാരണം ഭൂമിയിലെ ദൈവം അവരല്ലെ... അവരിലൂടെ അല്ലെ ദൈവം നമ്മെ അനുഗ്രഹിച്ചത്.
ടും ടും...
വാതിലിൽ കേട്ട മുട്ട് കേട്ട് ഞാൻ വാതിൽ തുറന്നു. അവനിന്നും നാല് കാലിലാണ്. കൂടെ പതിവ് തെറ്റി ആളുകളുമുണ്ട്. അവനെ പിടിച്ച് ഞാൻ മെല്ലെ കട്ടിലിൽ കൊണ്ടു പോയി കിടത്തി...
ഡെയിനിങ് ഹാളിലേക്ക് നടന്നപ്പോൾ അവരെല്ലാം അവിടെ തന്നെ ഉണ്ട്. പോവാൻ പറഞ്ഞിട്ടും ആരും പോയില്ല. ഞാൻ ആകെ ഭയന്നു. അവര് എനിക്ക് നേരെ വന്നു. ഞാൻ ജെയിംസ് ന്റെ അടുത്തേക്ക് ഓടി അവനെ തട്ടി വിളിച്ചു. അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
" അവനെ വിളിക്കണ്ട. അവൻ പറഞ്ഞിട്ടാടി ഞങ്ങൾ വന്നത്.
എന്റുള്ളിൽ ഇടി തീ വീണ പോലെയായിരുന്നു. അവരുടെ ആ മറുപടി...
" ജെയിംസ് കളിക്കല്ലേ എഴുനേല്ക്ക് എനിക്ക് പേടിയാവുന്നു. എനിക്ക് നീ അല്ലാതെ ഇപ്പൊ ആരൂല്ല എണീക്ക്... എണീക്ക് എണീക്ക് പ്ലീസ് എന്നെ കൈവിടല്ലേ...
ഞാൻ ആവുന്നതൊക്കെ പറഞ്ഞിട്ടും അവനൊന്നും മിണ്ടിയില്ല.
" മതി യെടി നിന്റെ മൊതല കണ്ണീര്, അവനതൊന്നും കേൾക്കില്ല. കാരണം അവന് പണം എണ്ണി കൊടുത്താണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.
ഇല്ലാ... ഞാനിത് വിശ്വസിക്കില്ല. അവനങ്ങനെ ചെയ്യില്ല...
ഞാൻ ആർത്തു കരഞ്ഞു... അവരെ തട്ടി മാറ്റി ഞാൻ ഓടാൻ ശ്രമിച്ചു... അത്ര ആളുകൾ അവരോട് ഞാൻ ഒരാള് എങ്ങനെ മത്സരിക്കാൻ അവരെന്നെ കടന്നു പിടിച്ചു... സർവ്വ ശക്തിയും പ്രാപിച്ചു ഞാൻ അവരെ ആഞ്ഞു ചവിട്ടി വാതിൽ തുറന്ന് ഓടി... അവരെന്റെ പിറകെ തന്നെ ഉണ്ട്... ഓടി ഓടി ഞാൻ തളർന്നു റോഡ് കഴിഞ്ഞു കാട്ടിലേക്ക് കടന്നു എന്നിട്ടും അവർ വിടാൻ ഒരുക്കമല്ലായിരുന്നു...
ഇരുട്ടിനെ പേടിയായിരുന്ന ഞാൻ ഇരുട്ടിലേക്ക് തന്നെ ഊർന്ന് വീണു... ആരോ എന്നെ വലിച്ചു എന്റെ തല ആ വലിയിൽ എവിടെയോ തട്ടി നല്ല വേദന അത് മാത്രം ഓർമയുണ്ട്...
പിന്നെ ഞാൻ ഉണർന്നപ്പോൾ ഇരുട്ട് തന്നെ ആണ്. എന്നിരുന്നാലും ചെറിയ വെളിച്ചം കണ്ടിടത്തേക്ക് ഞാൻ നടന്നു... പല തരം വസ്ത്രം ധരിച്ച കാട്ടുവാസികൾ... അവരെ കണ്ട് പേടിച്ചു ഓടാൻ നിന്ന ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ എഴുന്നേറ്റത് അവരുടെ ഗുഹയിൽ നിന്നാണെന്ന് കണ്ടു... ഞാൻ ചുറ്റും നോക്കി കൊടും കാട്... ഇവിടെ നിന്ന് എങ്ങനെയാണ് പുറത്ത് കടക്കുക... എനിക്കറിയാത്ത ഭാഷയിൽ അവരെന്നോട് എന്തൊക്കെയോ പറഞ്ഞു. ഒന്നും മനസിലാകാതെ ഒരത്ഭുതം പോലെ ഞാൻ അവരെ നോക്കി നിന്നു. അവരെന്റെ മുറിവുകളിൽ മരുന്ന് കെട്ടി വെച്ചു. എനിക്ക് ഞാനിന്നെ വരെ കഴിച്ചിട്ടില്ലാത്ത ഭക്ഷണം തന്നു.
അൽഹംദുലില്ലാഹ്, അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നന്ദികേട് മാത്രം കാണിച്ചിട്ടും എന്നെ കൈവിടാത്ത എന്റെ റബ്ബിന് സർവ്വ സ്തുതിയും.
അവരെ ഭാഷ അറിയില്ലേലും സ്നേഹത്തിന്റെ കരുതലിന്റെ ഭാഷ അറിയാൻ കഴിയുന്നുണ്ട് നാട്ടു വാസികളെക്കാൾ എത്രയോ മികച്ചതാണ് ഈ കാട്ടുവാസികൾ...
കാട് ഇളകുന്നത് കണ്ട് അവരെന്നെ ഗുഹയിലേക്ക് തന്നെ കൊണ്ടുപോയി ഇരുത്തി. ആരൊക്കെയോ വന്നിട്ടുണ്ടെന്ന് മനസിലായി പുറത്ത് നിന്ന് ആളുകൾ വരുന്നത് അവർ എപ്പോഴും പ്രതീക്ഷിച്ചിട്ടാണ് നിൽക്കുന്നത് എന്ന് തോന്നുന്നു അമ്പും വില്ലുമൊക്കെ എടുത്ത് അവർ ഓരോ മരത്തിന്റെ ഇടയിലും മുകളിലുമായി ഒളിച്ചു. ഞാൻ ഗുഹയിൽ നിന്നും ചെറിയ പഴുതിലൂടെ പുറത്തേക്ക് നോക്കി...
അആഹ്... ഞാൻ ഞെട്ടി പോയി അവർ... അവർ...
തുടരും
✍🏻mihras koduvally
▪▪▪▪▪▪▪▪▪▪▪
ISHQE-MADEENA
◾◾◾◾◾◾◾◾◾◾◾











Write a comment ...