01

Hand scars

✿═══════════════✿

കൈ പാടുകൾ

ഭാഗം :1

✿═══════════════✿

കൂടുതൽ വർണ്ണിച്ചു കുളമാക്കാതെ നമുക്ക് തുടങ്ങാം നാളെ അവളുടെ കല്യാണമാണ്

അവൾ വിദൂരദയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് പുതുജീവിതത്തിന്റെ സ്നേഹവല്ലരിയിലേക്ക് പ്രവേശിക്കുന്ന സുന്ദര നിമിഷങ്ങളെ ഓർത്തിരിക്കുകയാണ്.

പെട്ടന്ന് ആരോ തലയിൽ തട്ടി കൊണ്ട്...

" ഹേയ് പുതുമണവാട്ടി കിനാവ് നെയ്യുകയായിരിക്കും അല്ലെ... ഹേയ് അവരൊന്നു തട്ടി വിളിച്ചു അപ്പോഴാണ് അവളിലോകത്തേക് മടങ്ങുന്നത് സ്വപ്നലോകത്തുനിന്ന്

" ഹാ റൂബി താ ഞാൻ ഇങ്ങനെ വെറുതെ... അവൾ ഒന്നു പരുങ്ങി തലതായ്തി

അവൾ അവൾ നിങ്ങൾക് ഒരു ഇതു കിട്ടണില്ല അല്ലെ... ഉം.. അവളുടെ പേര് മുൻശിഫാ സ്നേഹമുള്ളൊരു മുന്ഷിയ് വിളിക്കും കൂടുതൽ അടുത്തറിയുന്നവർ ഹാദി വിളിക്കും ഹാദി എന്താ എന്തായിരിക്കും എന്നാണല്ലേ നിങ്ങൾ ആലോചിക്കുന്നത് അവളുടെ ക്യാരക്റ്റർ ഒരു സ്പെഷ്യൽ ആയതു കൊണ്ട് ഉസ്താദ് മാരൊക്കെ നൽകിയ പേരാണ് ഹാദിയ പിന്നെ അവൾ ഹാദിയ ബിരുദം നേടിയവൾ കൂടിയാണ് വിളിക്കാൻ സുഖത്തിനു എല്ലാരും ഹാദി എന്ന് വിളിക്കും അവളൊരു പാവമാ എല്ലാർക്കും പ്രിയപ്പെട്ടവൾ എനിക്കും പിന്നെ കഥ ഫുൾ ആവുമ്പോഴേക്ക് ഇൻഷാ അല്ലാഹ് നിങ്ങൾക്കും... ഉം അതിരിക്കട്ടെ തുടങ്ങാലെ

വീട്ടിൽ കല്യാണത്തിന്റെ തിരക്കാണ്.അവൾ സ്വപ്നലോകത്തിലെ റാണിയായി മൊഞ്ചത്തി മണവാട്ടിയായി അങ്ങനെ നടക്കുന്നു കൂട്ടുകാരികളുടെ കുസൃതിയും ചോര മണക്കുന്ന ബന്ധങ്ങളുടെ തിമിർപ്പും കഴിഞ്ഞു എല്ലാവരും ഒന്ന് മയങ്ങാൻ നോകിയപോയേക്കു സമയം പുലർച്ചെ ആവാൻ ആയി എങ്കിലും ക്ഷീണം കാരണം എല്ലാവരും ഒന്ന് ചെറുതായി മയങ്ങി..

4 മണിക്ക് കൃത്യം നമ്മുടെ മണവാട്ടിക്കുട്ടി എഴുനേറ്റ് നിസ്കരിച്ചു ഖുർആൻ ഓതി അള്ളാഹുവിനോട് പ്രാർത്ഥിച്ചിരുന്നു അപോയേക്കും സുബ്ഹി ബാങ്ക് കൊടുത്തു അങ്ങനെ നിസ്കരിച്ചു മുൻഷി കുട്ടി എല്ലാവരെയും വിളിച്ചുണർത്തി ചായയും കൊടുത്ത് കുളിക്കാൻ പോയി

കല്യാണത്തിന് ദൂരെ നിന്നും അടുത്ത് നിന്നും നിരവധി ആളുകൾ വന്നു തുടങ്ങി വീടാകെ ആനന്ദാരവത്തിൽ നീരാടി ബുർദയും മൗലിതും ആ ദിനത്തിന് തുടക്കം കുറിച്ചു.

മുൻഷി അല്ല നമുക്കും ഹാദി എന്ന് വിളിക്കാം ലെ.... നിങ്ങൾക് പരാതി ഒന്നും ഇല്ലലോ ? ഇല്ല അല്ലെ...

അപ്പോ ഹാദി മൊഞ്ചത്തി മണവാട്ടിയായി ഒരുങ്ങിനിന്നു നിക്കാഹിനു സമയമായി എന്ന് ആരോ പറഞ്ഞു തുടങ്ങി അതു അവൾ കേട്ടു മനസിനു വല്ലാത്ത സന്ദോഷം ഉമ്മ വന്നു പറഞ്ഞു മോളെ മുൻഷി നല്ലോണം ദുആ ചെയ്തോ ഉമ്മന്റ കുട്ടി ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും ഖൈറും ബറകത്തും ഉള്ളത് ഇണയാക്കിത്തരാൻ

ഞാൻ പതിയെ ഒന്ന് മൂളി.....ഉമ്മാന്റെ മുഖത്ത് നോക്കിയൊന്ന് ചിരിച്ചു.

മനസുകൊണ്ട് നല്ലോണം ദുആ ചെയ്‌തു.

അപ്പോഴും കൂട്ടുകാരികളും ഇത്താത്തമാരും കൂടെ ഇരുന്നു അടക്കം പറയുന്നു കളിയാക്കി ചിരിക്കുന്നു എല്ലാം മനസിലാവുന്നെങ്കിലും ഞാൻ ഒന്നും അറിയാത്ത പൊട്ടത്തി കുട്ടിയായിരുന്നു ആരോ വന്നുപറഞ്ഞു പുതിയാപ്ല വന്നു. ട്ടോ.

ബെഡ്ഷീറ്റോകെ ഒന്നു തട്ടികൊടിഞ്ഞു നന്നാക്കി വിരിച്ചോളി,,,

എന്നെ മാത്രം മുറിയിലാക്കി എല്ലാവരും പോയി എനിക്കാണേൽ കയ്യുംകാലൊക്കെ വിറക്കുന്നു യാ അല്ലാഹ് ജീവിതത്തിലേക് ഒരുപുരുഷൻ വരുകയാണ് ജീവിതം എന്താണെന്ന് ഒരു നിശ്ചയവുമില്ല വല്ലാത്ത ഒരു എന്താ പറയാ... പേടിയോ,ഹേയ്,അതല്ല എന്തോ ആണ് എനിക്കറീല പറയാൻ കല്യാണം കഴിഞ്ഞവർ മനസിലാക്കിക്കോളു ആ ഒരു അവസ്ഥയെ  അങ്ങനെ എന്റെ ഇക്ക എന്റെ അരികെ വന്നു നാണം കൊണ്ടു ഞാൻ മുഖത്തു നോക്കിയില്ല എന്റെ കയ്യിൽ പിടിച്ചു മെല്ലെ കട്ടിലിൽ ഇരുത്തി കയ്യ് തലയിൽ വെച്ചു സുന്നത് ചെയ്‌തു ശേഷം ആരോ നോക്കുന്നുണ്ടോ എന്ന് ഇക്ക പുറത്തേക് നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി വാതിൽ മെല്ലെ അടച്ചു എന്റെ നെറ്റിയിൽ ചുംബിച്ചു എന്നിട്ട് എനിക്ക് മഹർ ചാർത്തി തന്നു.... ഞാൻ തലമെല്ലെ ഉയർത്തിനോക്കി പക്ഷെ ഇക്ക അപ്പോയെക്കും സ്ഥലം വിട്ടിരുന്നു ഞാൻ മനസ്സിൽ പറഞ്ഞു വല്ലാത്ത മനുഷ്യൻ എനിക്ക് ഒന്നു കാണാൻ പോലും സമയം തന്നില്ല അപ്പോയെക്കും പോയി പിന്നെ പെണ്പടകൾ വന്നു കുശലം പറയലും ഫോട്ടോ എടുക്കാൻ തിരക്കു കൂട്ടലും.... ഹോ പറയണ്ട എനിക്ക് നേരെ ശ്വാസം വിടാൻ സമയം അവർ തന്നില്ല

അങ്ങനെ എന്നെ ഡ്രസ്സ്‌ മാറ്റി സാരിയൊക്കെ ഉടുപ്പിച്ചു ഊരി വീഴുമോ സാരിഎന്നതായിരുന്നു എന്റെ പേടി ആദ്യമായ് സാരി ഉടുത്തോണ്ട് ഞാൻ പിടിച്ചു പേടിച്ചു നടന്നു എന്റെ ഉപ്പ ന്റെ കൈകൾ ഇക്കാന്റെ കയ്യിൽ വെച്ചുകൊടുത്തു ഇക്കെന്നെ കാറിൽ കൊണ്ട് ഇരുത്തിച്ചു ഇക്കയും എന്റെ അരികിൽ ഇരുന്നു......

.........

ബാങ്കിലെ സീറ്റിൽ കുത്തി നിറച്ചാണ് ഇത്താത്തയും അമ്മായിമാരും മക്കളും പിന്നെ എന്റെ അനിയത്തിയെയും അവര് അവരുടെ മടിയിലായി ഇരുത്തിയിട്ടുണ്ട്...

ഇരുന്ന ഇരുപ്പിൽ നിന്നും എന്തോ അനങ്ങാൻ എനിക്ക് പേടിയായിരുന്നു... ഞാൻ അങ്ങനെ തന്നെ നേരെ നോക്കിയിരുന്നു... ഇടക്ക് ഇടക്ക് ഇക്ക എന്നെ നോക്കുന്നത് എനിക്ക് കാണാം. എന്നാലും അങ്ങോട്ട് നോക്കാൻ പോലും എനിക്കെന്തോ ഒരു മടി...

" ഈ പുതിയ പെണ്ണെന്താ ഇങ്ങനെ... എടി ആരെങ്കിലും ഒന്ന് തൊട്ട് നോക്ക് അതിന് അനക്കം ഉണ്ടോന്ന്...

അവരാകെ പൊട്ടി ചിരിക്കാൻ തോന്നി...

എനിക്കെന്തോ ചിരിയോ സന്തോഷമോ സങ്കടമോ എന്താണെന്ന് അറിയാത്ത ഒരവസ്ഥയായിരുന്നു. അവരിലാരോ എന്നെ ഒന്ന് തൊട്ടപ്പോൾ ഞാൻ പതിയെ പിറകിലോട്ട് നോക്കി ഒന്ന് ചിരിച്ചു.

മുഖം മൂടി ഉള്ളത് കൊണ്ട് ഞാൻ ചിരിച്ചത് അവര് കണ്ടോ അറിഞ്ഞോ ആവോ എന്ന് മാത്രം.

തുടരും

✍🏻mihras koduvally

▪▪▪▪▪▪▪▪▪▪▪

ISHQE-MADEENA

◾◾◾◾◾◾◾◾◾◾◾

Write a comment ...

Mihras koduvally

Show your support

Writing is natural super power. I think this my relaxation and love fate and my everything. And my short world. I would like all of you support me love me care me. I love you all. You are my everything... ❤️

Write a comment ...

Mihras koduvally

I love my self. And writing is my hobby. That's better than everything.